കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ചന്തേര, ചിറ്റാരിക്കാല്‍, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. 14 പേര്‍ പ്രതികളായ കേസില്‍ നിലവില്‍ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായേക്കും എന്നാണ് സൂചന. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എട്ടു കേസുകളിലാണ് എട്ടുപേരെ പിടികൂടിയത്. മറ്റ് ആറു പേര്‍ക്കായി കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ അന്വേഷണം നടക്കുകയാണ്. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
إرسال تعليق