ഐഫോൺ 17 സീരീസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഇപ്പോൾ ബുക്ക് ചെയ്താൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം;


കഴിഞ്ഞ സെപ്റ്റംബർ 9 നാണ് ‘Awe Dropping’ പരിപാടിയിലൂടെ ആരാധകർ ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡൽ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയത് . iPhone 17, iPhone 17 Pro, iPhone Air, iPhone 17 Pro Max തുടങ്ങിയ വകഭേദങ്ങളാണ് ഐഫോൺ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം ഐഫോൺ 17 സീരീസിലുള്ള ഫോണുകൾക്ക് ഇന്ത്യയിൽ മുൻകൂർബുക്കിങ്ങുകൾക്ക് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് 5.30 മുതലാണ് പ്രീ ബുക്കിങ് ആരംഭിച്ചത്. സെപ്റ്റംബർ 19 മുതലാണ് വിൽപ്പന ആരംഭിക്കുക.

വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും അംഗീകൃത ആപ്പിൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും പുതിയ മോഡൽ സ്വന്തമാക്കാം. ക്രോമ, വിജയ് സെയിൽസ് പോലുള്ള ഔട്ട്‌ലെറ്റുകൾ വഴിയും ഇവ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും.

പുതിയ സീരീസ് ഫോണുകൾക്കൊപ്പം അവതരിപ്പിച്ച ആപ്പിൾ വാച്ച് സീരീസ് 11, അൾട്ര 3, എസ്ഇ 3, എയർപോഡ് പ്രോ 3 എന്നിവയുടെ ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

ആപ്പിൾ ഇ-സ്റ്റോറിൽ നിന്ന് ഐഫോൺ 17 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരാണെങ്കിൽ കൂടുതൽ ഇളവുകൾ ലഭിക്കും. അമേരിക്കൻ എക്സ്പ്രസ് ആക്സിസ്, ഐസിഐസിഐ ബാങ്കുകൾ പോലുള്ള തിരഞ്ഞെടുത്ത കാർഡുകളിൽ 6 മാസത്തെ നോ കോസ്റ്റ് ഇഎംഐയും നേടാം. അതോടൊപ്പം 5,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും. വാങ്ങിക്കുന്നവർക്ക് 64,000 രൂപ വരെ എക്സ്ചേഞ്ച് വില ലഭ്യമാകും.



Post a Comment

أحدث أقدم

AD01