ഇനി സഞ്ജുവിനെ ആരും നോക്കില്ല, കാണുന്നവരുടെ കണ്ണെല്ലാം ഇവനിലേക്ക് പോകും; 3 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി താരം


സിനിമാ മേഖല കഴിഞ്ഞാൽ, ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ മുൻപന്തിയിൽ ഉള്ളവർ ക്രിക്കറ്റ് താരങ്ങളാണ്. ആഡംബര വാഹനം, ക്രിക്കറ്റ് താരം എന്നൊക്കെ കേൾക്കുമ്പോ‍ഴേ പലരുടെയും മനസിലേക്ക് വരുന്നത് ധോണിയുടെ മുഖമായിരിക്കും. എന്നാൽ ഒരു വമ്പൻ ആഡംബരക്കാർ സ്വന്തമാക്കി ഇത്തവണ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണ്.

സെലിബ്രിറ്റികളുടെ ഇഷ്ടവാഹനം റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയത്. ഈ സീരീസിലെ ഉയർന്ന മോഡലായ ഓട്ടോബയോഗ്രഫിയാണ് സഞ്ജു സ്വന്തം ഗാരേജിലെത്തിച്ചത് എന്നാണ് വിവരം. 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുള്ള, സാന്‍റോറിനി ബ്ലാക്ക് ഫിനിഷിൽ വരുന്ന വാഹനത്തിന് ഏകദേശം മൂന്ന് കോടി രൂപയാണ് വിലവരുന്നത്.

പ്രീമിയം ബ്ലാക്ക് ലെതർ സീറ്റുകളും 13.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വോയ്‌സ് കമാൻഡ് കൺട്രോളുകൾ തുടങ്ങിയ നിരവധി സവിശേഷതകൾ കൊണ്ട് ആഡംബരത്തിന്‍റെ അവസാന വാക്കായി അറിയപ്പെടുന്ന കാറാണ് ഓട്ടോബയോഗ്രഫി. 394 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പ്രെട്രോൾ, 346 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡീസൽ എഞ്ചിനുകളിൽ വാഹനം ലഭ്യമാകും. സഞ്ജുവിനെ കൂടാതെ എംഎസ് ധോണി, സച്ചിൻ, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നീ കളിക്കാരുടെ ഗാരേജിലും റേഞ്ച് റോവറിന്‍റെ സാന്നിധ്യമുണ്ട്.



Post a Comment

أحدث أقدم

AD01