ബോളിവുഡ് നടി ദിഷ പട്ടാനിയുടെ ഉത്തര്‍ പ്രദേശില്‍ ബറേലിയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ചികിത്സയ്ക്കിടെ മരിച്ചു.
രണ്ട് പ്രതികളും കുപ്രസിദ്ധ രാജ്യാന്തര ക്രിമിനല്‍ സംഘവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള പട്ടാനിയുടെ കുടുംബ വീടിന് നേരെയായിരുന്നു വെടിവയ്പ്. പുലര്‍ച്ചെ 3:45 ഓടെയാണ് വെടിവയ്പ് നടന്നത്.
നടിയുടെ കുടുംബം താമസിക്കുന്ന വീടാണിത്. വെടിവയ്പ് സമയത്ത് പട്ടാനിയുടെ പിതാവും വിരമിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജഗദീഷ് സിങ് പട്ടാനി, അമ്മ, മൂത്ത സഹോദരി ഖുഷ്ബു പട്ടാനി എന്നിവര്‍ ഇവിടെ ഉണ്ടായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമായ ഗോള്‍ഡി ബ്രാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു ഉത്തരവാദിത്വം ഏറ്റെടുക്കല്‍.
إرسال تعليق