കൊല്ലത്ത് ബിരിയാണി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം. കൊല്ലം ഇരവിപുരം വഞ്ചികോവിലില്‍ നെല്ലിക്ക ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാളത്തുങ്കല്‍ സ്വദേശികളായ അച്ചു, കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ബിരിയാണി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് എഫ്.ഐ.ആറിലും പറയുന്നു. ആക്രമണത്തില്‍ രാഹുലിന് തലയ്ക്കും കാലിനും പരുക്കേറ്റു.
إرسال تعليق