തിരുവനന്തപുരം : നെടുമങ്ങാട് തൊളിക്കോട് പട്ടാപ്പകല്‍ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യാ ശ്രമം നടത്തി. അറസ്റ്റിലായ പ്രതി നജീം ആണ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തില്‍ കുരുക്ക് ഇടുകയായിരുന്നു. പൊലീസുകാര്‍ കൃത്യസമയത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി. പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടര്‍ന്ന് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
إرسال تعليق