ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ കുടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഇതിനകം 21 ആയി നിശ്ചയിച്ചിട്ടുണ്ട്.മാത്രമല്ല തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ബീവറേജ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കാനും വൃത്തിയുള്ള രീതിയിൽ പുതുതായി നിർമിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. നിലബിൾ ശിപാർശകൾ മാത്രമാണ് നിലവിൽ ഉള്ളത് ഇനി കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കൂ. അതേസമയം, മദ്യപിക്കാനുള്ള നിയമപരമായ പ്രായം കുറയ്ക്കുന്നത് കരിഞ്ചന്തയും അനധികൃത മദ്യവിൽപ്പനയും നിയന്ത്രിക്കാനും അതോടൊപ്പം സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് നിഗമനം. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഉന്നതതല കമ്മിറ്റി തയ്യാറാക്കുന്ന പുതിയ മദ്യനയത്തിൽ നിയമപരമായി മദ്യപിക്കാനുള്ള പ്രായം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു.
ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന; ബിയർ കുടിക്കാനുള്ള പ്രായം കുറയ്ക്കും
WE ONE KERALA
0
إرسال تعليق