നല്ല കിടിലന്‍ വെറൈറ്റി കോളിഫ്‌ലവര്‍ ബജ്ജി തയ്യാറാക്കിയാലോ നമുക്ക്. ക്രിസ്പിയായ ടേസ്റ്റി കോളിഫ്‌ലവര്‍ ബജ്ജി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉറപ്പായും ഇഷ്ടമാകും.
ചേരുവകള്‍
1 കോളി ഫ്ലവര്‍
ഒന്നര കപ്പ് കടലമാവ്
കാല്‍ കപ്പ് അരിപ്പൊടി
1 ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍
ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടി
കാല്‍ ടീസ്പൂണ്‍ കായപ്പൊടി
അര ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്
ഒരു നുള്ള് സോഡാപ്പൊടി
ആവശ്യത്തിന് ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
കോളിഫ്ലവര്‍ ഇതളുകളാക്കി അടര്‍ത്തിയെടുക്കുക.
ഉപ്പ ചേര്‍ത്ത് കോളിഫ്ലവര്‍ തിളപ്പിച്ച് ഊറ്റിയെടുക്കുക.
പാത്രത്തില്‍ ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കുക
ഇത് കട്ടിക്ക് കലക്കിയെടുക്കുക.
ഓരോ കോളിഫ്ലവര്‍ ഇതളും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.
إرسال تعليق