‘വന്യജീവി നിയമ ഭേദഗതിയിലൂടെ വലിയ ആശ്വാസമാണ് ഉണ്ടായത്’: ജോസ് കെ മാണി


മൂന്ന് പതിറ്റാണ്ടായി മലയോര കർഷകർ അനുഭവിക്കുന്ന ദുരിതത്തിനുള്ള അറുതിയാണ് വന്യജീവി നിയമ ഭേദഗതിയെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ ഇടപെടൽ ഉണ്ടായി. കർഷകർക്കും വനമേഖലയിൽ താമസിക്കുന്നവർക്കും വലിയ ആശ്വാസമാണ് ഈ ബില്ലിലൂടെ ലഭിക്കുന്നത്. ഏതൊക്കെ തരത്തിൽ ഭേദഗതി വേണമെന്ന് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് അഭിപ്രായം അറിയിച്ചിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

കേരളത്തിൻ്റെ ഏറ്റവും വലിയ ദുരന്തമാണ് വന്യമൃഗ ശല്യം. ഇപ്പോഴത്തെ നിയമം സങ്കീർണമാണ്. ഭയാനകമായ നിയമമാണ് കൊണ്ടുവന്നത്. ഭേദഗതിയിലൂടെ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. കേരള കോൺഗ്രസിൻ്റെ ഇടപെടൽ ശക്തമായിരുന്നു.

ന്യൂനപക്ഷ സംഗമത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഇപ്പോൾ നിയമഭേദഗതിയാണ് വിഷയം. മറ്റ് വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.



Post a Comment

أحدث أقدم

AD01