അഹാൻ അനൂപിന് സ്പീക്കറുടെ അതിഥിയായി നിയമസഭയിലേക്ക്ക്ഷണം

അഹാൻ അനൂപിന് സ്പീക്കറുടെ അതിഥിയായി ക്ഷണം മൂന്നാം ക്ലാസിലെ മലയാളം ഉത്തരക്കടലാസിൽ ഒരു കളിയുടെ നിയമാവലിയായി 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത് 'എന്നെഴുതി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായ അഹാൻ അനൂപിനും കുടുംബത്തിനും സ്പീക്കറുടെ അതിഥിയായി നിയമസഭയിലേക്ക് ക്ഷണം. കഴിഞ്ഞ ദിവസമാണ് ക്ഷണം അറിയിച്ചു കൊണ്ടുള്ള മെയിൽ സന്ദേശം അഹാൻ പഠിക്കുന്ന ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്‌കൂളിൽ ലഭിച്ചത്. സെപ്റ്റംബർ 17 ന് വൈകീട്ട് കണ്ണൂരിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്തേക്ക് പോകും. സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം, നിയമസഭ, നിയമസഭാ മ്യൂസിയം സന്ദർശനം, സ്പീക്കറുമായി കൂടിക്കാഴ്ച, സഭാ ടി വി അഭിമുഖം എന്നിങ്ങനെയാണ് അഹാന്റെ യാത്ര വിവരങ്ങൾ. 18ന് വൈകിട്ട് ട്രെയിൻ മാർഗം തിരിച്ച് തലശ്ശേരിയിലേക്ക് മടങ്ങും.



Post a Comment

أحدث أقدم

AD01