മുനമ്പം ഭൂ സമര പോരാട്ടം ആരംഭിച്ചിട്ട് ഒരു വർഷം

 


റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം.മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കമാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ കാരണം. ഒരു വർഷം പിന്നിടുമ്പോൾ മുനമ്പം നിവാസികളുടെ പോരാട്ടം തുടരുകയാണ്.സ്വന്തം ഭൂമിയിലെ റവന്യൂ അവകാശങ്ങൾക്കായാണ് 2024 സെപ്റ്റംബർ 27ന് മുനമ്പത്തെ ജനങ്ങൾ വഞ്ചി സ്ക്വയറിൽ സമരപ്രഖ്യാപനം നടത്തിയത്. മുനമ്പത്തേത്ത് വഖഫ് ഭൂമിയാണ് എന്ന നിലപാട് മൂലം കുടിയിറക്ക് ഭീഷണിയിലാണ് ഇന്നും മുനമ്പത്തെ ജനങ്ങൾ.ഒരു വർഷമായി സമരമുഖത്ത് തുടരുമ്പോഴും മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല.വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം.നിലവിൽ സമരപന്തലിൽ നടത്തിവരുന്ന നിരഹാരസമരം കൂടുതൽ ശകത്മായി തുടരും.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് എറണാകുളം ഹൈക്കോടർട്ട് ജംഗ്ഷനിൽ വിവിധ ക്രൈസ്തവ സഭ നേതാക്കളുടെ ഉപവാസമസരം സംഘടിപ്പിച്ചിട്ടുണ്ട്. വഖഫ് നിയമഭേദഗതി ബില്‍ പാസായതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മുനമ്പം നിവാസികൾ പ്രദേശിച്ചിരുന്നു.എന്നാൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്ന പരിഹാരം നീളുകയാണ്.അതേസമയം, മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും.മുനമ്പം നിവാസികൾ നൽകിയ നാലു ഹർജികളാണ് പരിഗണിക്കുക. പുതിയ ഹർജികൾ പരിഗണിക്കരുതെന്നും കേസ് നീണ്ടുപോകുമെന്നും കഴിഞ്ഞ തവണ വഖഫ് ബോർഡ് ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടിരുന്നു.



Post a Comment

أحدث أقدم

AD01