പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണം; വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു


പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര ജാഥ കെ.വി സുമേഷ് എം എല്‍ എ കലക്ടറേറ്റ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ചികിത്സാ രീതികളില്‍ പ്രഥമ സ്ഥാനമാണ് ആയുര്‍വേദത്തിനുള്ളതെന്നും ഇതിനെ പരിപോഷിക്കാന്‍ വലിയ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം എല്‍ എ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെയാണ് വിളംബര ജാഥ. ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആയുഷ് ജീവനക്കാര്‍, ഐ എസ് എം ജീവനക്കാര്‍ എന്നിവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പറശ്ശിനിക്കടവ് എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ്, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി ദീപ്തി, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത് കുമാര്‍, ഐ എസ് എം ഓഫീസ് എസ് എസ് കെ സി മഹേഷ്, ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജഷി ദിനകര്‍, എ എം ഐ ജില്ലാ സെക്രട്ടറി അനൂപ് ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

أحدث أقدم

AD01