യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ജില്ലാതല പ്രസിഡിയം മീറ്റിങ്ങ്


യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് III യുടെ ജില്ലാതല പ്രസിഡിയം മീറ്റിംഗ് ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ച് നടന്നു. ഡിസ്ട്രിക്ട്  മൂന്നിലെ 25 യങ്ങ് മൈൻഡ്സ് ക്ലബ്ബുകളിലുള്ള പ്രതിനിധികൾ പങ്കെടുത്തു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ത്യ ഏറിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ നിർവഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്റ്റിന്റെ വർക്ക് ബുക്ക് കó ഡയറക്ടറിയുടെ പ്രകാശന കർമ്മം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിയുക്ത റീജനൽ ചെയർമാൻ വി പി അശോകൻ നിർവഹിച്ചു.

ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ വാർഷിക റിപ്പോർട്ടും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പ്രസിദ്ധീകരിച്ച വർക്ക് ബുക്കിന്റെ പ്രസക്തിയെ പറ്റി ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബുകൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വർക്കുള്ള ഉപഹാര സമർപ്പണം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നൽകി. ഡിസ്ട്രിക്ട് സെനറ്റർ മാരായ എം ടി പ്രകാശൻ, അഡ്വക്കേറ്റ് എം കെ വേണുഗോപാൽ, ജോർജ് ജോസഫ്, കെ കെ പീറ്റർ, അടുത്ത വർഷത്തെ ഡിസ്ട്രിക്റ്റ്  ഗവർണർ ബിജു ജോസഫ്, യങ്ങ് മൈൻഡ്സ് ക്ലബ്ബ് യൂത്ത് പ്രതിനിധി ഷാലോമോൻ സാജു എന്നിവർ സംസാരിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും, ഡിസ്ട്രിക്ട് ബുള്ളറ്റ് എഡിറ്റർ രഞ്ജിത്ത് രാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.



Post a Comment

أحدث أقدم

AD01