കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. ഇടുക്കി പാമ്പനാറിലാണ് സംഭവം. പാമ്പനാർ പുളിക്കപ്പറമ്പിൽ ജെസ്സി ഫ്രാൻസീസിനാണ് പരിക്കേറ്റത്. രാവിലെ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
إرسال تعليق