ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഈ പ്രതിഭാസം കാണുന്നതിനായി ആകാശ നിരീക്ഷകർ കാത്തിരിക്കുകയാണ്. ന്യൂസിലാൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. അതേസമയം, ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെ യുള്ള വടക്കൻ അർദ്ധഗോളത്തിൽ ഗ്രഹണം ദൃശ്യമാകില്ല. ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ഓടെ സൂര്യഗ്രഹണം ദൃശ്യമാകുമെ ന്നാണ് റിപ്പോർട്ട്.
ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തി ന്റെ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവൻ ഭാഗമോ ഭൂമിയിലേക്ക് എത്തുന്നത് തടയുന്നതാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രം മൂടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ആരംഭിച്ച് പുലർച്ചെ 3.23 ഓടെ അവസാനിക്കും. പുലർച്ചെ 1.11 ഓടെ ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗവും മൂടുന്ന ഘട്ടമുണ്ടാകും. ഈ സമയം കൃത്യമായ നേത്രസംരക്ഷണം നടത്തി മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ. എങ്കിലും നിരവധി ചാനലുകള്‍ ഗ്രഹണം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
2027 ഓഗസ്റ്റ് 2 നാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാൽ വെറുമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം മാത്രമായിരിക്കില്ല ഇത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് വരാനിരിക്കുന്നത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.
إرسال تعليق