സംഘമിത്ര നാടക പുരസ്‌കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.


കൊളച്ചേരി: കമ്പിൽ സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘമിത്ര നാടക പുരസ്‌കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ വച്ചു നടന്ന ചടങ്ങിന് എം. പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.



സംഘമിത്ര സാംസ്കാരിക കേന്ദ്രം ഏർപ്പെടുന്നത്തിയ പ്രഥമ സംഘമിത്ര പുരസ്‌കാരം പ്രശസ്‌ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക് സമർപ്പിച്ചു. തുടർന്ന് നടന്ന നാടക പ്രവർത്തക സംഗമത്തിലും പ്രശസ്ത സിനിമ നാടക കഥകൃത്തും സംവിധായകനുമായ ജയൻ തിരുമന മുഖ്യതിഥിയായി. ജില്ലയിലെ നാടക കലാകാരന്മാർ പങ്കെടുത്ത ചടങ്ങിന് എം.കെ മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, കെ.സി ഹരികൃഷ്ണ‌ൻ മാസ്റ്റർ, രജിതമധു എന്നിവർ ആശംസകൾ നേർന്നു. എം ദാമോദരൻ അദ്യക്ഷത വഹിച്ച ചടങ്ങിന് പി സന്തോഷ്‌ നന്ദി പ്രകാശിപ്പിച്ചു.



Post a Comment

أحدث أقدم

AD01