കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലസ്തീൻ അനുകൂല കോൽക്കളി തടഞ്ഞ് അധികൃതർ

 



കണ്ണൂർ: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഫലസ്‌തീൻ അനുകൂല കോൽക്കളി സ്കൂൾ അധികൃതർ തടഞ്ഞു. സ്കൂൾ യുവജനോത്സവത്തോട് അനുബന്ധിച്ച് നടന്ന കോൽക്കളിയാണ് തടഞ്ഞത്. അവതരണത്തിനായി വേദിയിലെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു. ഹയൽ സെക്കൻഡറി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളിയാണ് തടഞ്ഞത്. മത്സരം തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർ വേദിയിലെത്തി മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഇറക്കിവിടുകയായിരുന്നു.



Post a Comment

أحدث أقدم

AD01