കളമശേരിയില്‍ ആറുവയസുകാരിക്ക് പീഡനം; പ്രതി പിടിയില്‍



എറണാകുളം കളമശേരിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി പൊലീസ്. മറയൂരില്‍ നിന്നാണ് കളമശേരി സ്വദേശിയെ പിടികൂടിയത്. കളമശേരി സ്വദേശിയ നിരഞ്ജനെയാണ് പിടികൂടിയത്. കളമശേരി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാത്രി തന്നെ പ്രതിയെ കളമശേരിയില്‍ എത്തിക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അയല്‍വാസിയായ വ്യക്തിയാണ് കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. രണ്ട് തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



Post a Comment

أحدث أقدم

AD01