ജപ്തിയിൽ ഇനി കിടപ്പാടം പോകില്ല; ഏക കിടപ്പാടം സംരക്ഷണ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം


കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ ജനോപകാരപ്രദമായ നിരവധി തീരുമാനങ്ങളാണ് ഇടതുപക്ഷ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരേയും സമൂഹത്തിന്റെ നാനാവിഭാഗങ്ങളിലുള്ള ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടുള്ള മാതൃക പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.
അതിൽ ഏറ്റവും ഫലപ്രദമായ തീരുമാനങ്ങളിലൊന്നായിരുന്നു കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന് അംഗീകാരം ലഭിച്ചത്. നിരവധി കാരണങ്ങളാൽ കടക്കെണിയിൽ മുങ്ങി ജപ്തിയുടെ വക്കിൽ എത്തിനിൽക്കുന്ന സാധാരണ ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിനായി സർക്കാർ കൈകൊണ്ട വിപ്ലവകരമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. ഇതിലൂടെ മനഃപൂർവമല്ലാത്ത കാരണത്താൽ വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് വീട് ജപ്തി വഴി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ല. സർക്കാരിന്റെ പ്രത്യേക നിധിയിൽ നിന്നും വായ്പ കുടിശ്ശിക ബാങ്കിന് നൽകും.

പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് സർക്കാർ സഹായത്തോടെ കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.

ജീവിത പ്രാരാബ്ധങ്ങളാൽ വലയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം.




Post a Comment

أحدث أقدم

AD01