വന്യ ജീവി ആക്രമണം; ജനങ്ങൾക്ക് സമാധാനം ഉണ്ടാകുന്ന തീരുമാനം ആണ് എടുത്തിട്ടുള്ളതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ


വന്യ ജീവി ആക്രമണത്തിൽ ജനങ്ങൾക്ക് സമാധാനം ഉണ്ടാകുന്ന തീരുമാനം ആണ് എടുത്തിട്ടുള്ളതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രിസഭയുടേത് സുപ്രധാന തീരുമാനമാണ്. വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാരിനോട് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാൽ കേന്ദ്രം ഫലപ്രദമായ ഇടപെടൽ നടത്തിയില്ല എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വന്യജീവികളെ വെടിവച്ചു കൊല്ലുന്ന തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടാകുന്ന അവസ്ഥയാണ്. ആ നിബന്ധനകളിൽ ആണ് ഇളവ് വരുത്തുന്നത്. വന്യജീവി ആക്രമണത്തിൽ പൊറുതി മുട്ടുന്ന ജനങ്ങൾക്ക് സമാധാനം ഉണ്ടാകുന്ന തീരുമാനം ആണ് എടുത്തിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനം അല്ല, കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലക്ക് തീരുമാനം എടുത്തത് എന്നും മന്ത്രി പ്രതികരിച്ചു.



Post a Comment

أحدث أقدم

AD01