ആയുർവേദ ദിനം ആചരിച്ചു



തലശ്ശേരി നഗരസഭ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ അധ്യക്ഷയായി. നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ടി സി അബ്ദുൽ ഖിലാബ്, സി സോമൻ, ഷബാന ഷാനവാസ്, കൗൺസിലർ അഡ്വ. കെ എൻ ശ്രീശൻ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ ജീവാനന്ദ് എന്നിവർ സംസാരിച്ചു. ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ ടി നിഷ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. 

 ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. 'തൊഴിലിടങ്ങളിൽ ആയുർവേദം' നഗരസഭ ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമായുള്ള ആയുർവേദ യോഗ പാക്കേജ്, ചിറക്കര ഹയർസെക്കൻഡറി സ്കൂളിൽ മെഡിക്കൽ ക്യാമ്പ്, ആശ വർക്കർമാർക്കുള്ള പ്രത്യേക ബോധവത്കരണ പരിപാടി, ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ആയുർ രക്ഷ പരിപാടി, പാലിയേറ്റീവ് രോഗികൾക്കുള്ള പരിപാടി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. തിങ്കളാഴ്ച രാജാസ് കല്ലായി യുപി സ്കൂളിൽ കുട്ടികൾക്കായി നേത്രരക്ഷാ പരിപാടി നടക്കും. സ്പോർട്സ് ആയുർവേദ ബോധവത്കരണ പരിപാടി ,കാൻസർ രോഗികൾക്കായുള്ള ആയുർവേദ ആഹാര വിതരണം എന്നിവയും നടത്തി.



Post a Comment

أحدث أقدم

AD01