പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍. കല്‍പ്പാത്തിയില്‍ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ് മണ്ണാര്‍ക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.
കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
إرسال تعليق