പോക്കറ്റ് കാലിയാകാതെ പോക്കറ്റ് ഷവര്‍മ ഉണ്ടാക്കിയാലോ ? നല്ല ക്രിസ്പി പോക്കറ്റ് ഷവര്‍മ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ബ്രെഡ് കഷ്ണങ്ങള്‍ – 6
അടിച്ച മുട്ട -1
ബ്രെഡ് ക്രംബ്‌സ് -1/2 കപ്പ്
ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍
സവാള -1 അരിഞ്ഞത്
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4 കപ്പ്
കുക്കുംബര്‍ – 1 അരിഞ്ഞത്
വേവിച്ച് ചെറുതായി അരിഞ്ഞ ചിക്കന്‍ -1/2 കപ്പ്
ഗ്രേറ്റ് ചെയ്ത പനീര്‍ അഥവാ ചീസ്- ആവശ്യത്തിന്
നാരങ്ങ നീര് -1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1ടീസ്പൂണ്‍
മയോണൈസ് – 2 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ബ്രെഡ് വട്ടത്തില്‍ മുറിച്ചെടുക്കുക.
മുറിച്ചു മാറ്റിയ ബ്രെഡിന്റെ അറ്റം മിക്‌സിയില്‍ പൊടിക്കുക
ഇത് ഡ്രൈ റോസ്റ്റ് ചെയ്യുക
ബ്രെഡിന്റെ വട്ടം ഒരുമിച്ചുവെച്ച് അമര്‍ത്തി മുട്ടയില്‍ മുക്കുക
ശേഷം ബ്രെഡ് ക്രംബ്‌സില്‍ കോട്ട് ചെയ്ത് എണ്ണയില്‍ വറുത്ത് കോരുക
ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കുക.
വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്‌സ് നടുക്കുവെച്ച് മുറിക്കുക.
ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക.
إرسال تعليق