ഹോര്‍ലിക്സ് മുതല്‍ കോഫി പൗഡര്‍ വരെ: ദൈനംദിന ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്


ജി എസ് ടി പരിഷ്കാരങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്. പുതുക്കിയ വില സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. പുതിയ വിലയിലുള്ള ഉത്പന്നങ്ങൾ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഉടൻ ലഭ്യമാകും.

പുതുക്കിയ വിലകൾ

വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ:

  • ഡവ് ഷാംപൂ (180 ml): ₹165 രൂപയില്‍ നിന്ന് ₹145 ആയി കുറച്ചു.
  • ലക്സ് സോപ്പ് (100 gm): ₹35 രൂപയില്‍ നിന്ന് ₹30 ആയി കുറച്ചു.
  • ലൈഫ്ബോയ് സോപ്പ് (125 gm): ₹33 രൂപയില്‍ നിന്ന് ₹28 ആയി കുറഞ്ഞു.

ഭക്ഷണപാനീയങ്ങൾ:

  • കിസാൻ ജാം (500 gm): ₹160 രൂപയില്‍ നിന്ന് ₹140 ആയി കുറഞ്ഞു.
  • ഹോര്‍ലിക്സ് (1 kg): ₹390 രൂപയില്‍ നിന്ന് ₹350 ആയി കുറഞ്ഞു.

പാനീയങ്ങൾ:

  • ബ്രൂ കോഫി പൗഡര്‍ (100 gm): ₹180 രൂപയില്‍ നിന്ന് ₹160 രൂപയായി കുറഞ്ഞു.

വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും നികുതി നിരക്ക് 18% ൽ നിന്ന് 5% ആയി കുറച്ച ജിഎസ്ടി കൗൺസിലിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് ദൈനംദിന ജീവിതത്തില്‍ എല്ലാവരും ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിലകുറച്ചത്.



Post a Comment

أحدث أقدم

AD01