ചെക്കിക്കുളം: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പാറാൽ പള്ളിയത്തെ പള്ളിയത്ത് പറമ്പിൽ ഹൗസിൽ സമീറിൻ്റെയും ഖദീജയുടെയും മകൻ എം.കെ നിഹാൽ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി പള്ളിയത്ത് വെച്ചാണ് അപകടം. നബിദിനത്തിനോടനുബന്ധച്ച് പടന്നോട്ട് വിദ്യാർത്ഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു അപകടം. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖാ മുൻ സർഗലയം സെക്രട്ടറിയായ നിഹാൽ കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. സഹോദരി: നിദ ഫാത്തിമ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ചെക്കിക്കുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
WE ONE KERALA
0
إرسال تعليق