ഏറ്റവും അധികം പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഇപ്പോള്‍ സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറയുകയാണ് സംവിധായകന്‍ ഡൊമനിക് അരുണ്‍. ഒരു യക്ഷിക്കഥ തന്നെയാണ് ആദ്യം പ്ലാന്‍ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
ഒരു ലോകം ഉണ്ടാക്കി അതില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചതെന്നും ‘ദി മാന്‍ ഓണ്‍ എര്‍ത്’ എന്ന സിനിമയില്‍ നിന്നാണ് ലോകയുടെ അടിസ്ഥാന ആശയം രൂപപ്പെട്ടതെന്നും സംവിധായകന്‍ ഡൊമനിക് അരുണ്‍ ഒരു അഭിമുഖത്തിൽ പറയുന്നു.
അമര്‍ത്യരായ ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നാണ് സിനിമയുടെ ആശയം. ‘യക്ഷിയും വെസ്റ്റേണ്‍ കഥകളിലെ വാംപയറുമായി സാമ്യമുണ്ട്. അതും ചിത്രത്തില്‍ ഉപയോഗിച്ചുവെന്നും സംവിധായകന്‍ ഡൊമനിക് അരുണ്‍ വ്യക്തമിക്കി.
കല്യാണിയല്ലാതെ മറ്റൊാളെ ഇനി ലോകയായി ചിന്തിക്കാൻ പറ്റില്ലെന്നും അഭിമുഖത്തിൽ ഡൊമനിക് അരുൺ പറയുന്നുണ്ട്. ബാക്കിയുള്ള ലോകത്തിൽ ഉറപ്പായും ചന്ദ്ര ഉണ്ടാകുമെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫറർ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രവുമാണിത്. കല്യാണി പ്രയദർശനെ കൂടാതെ നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.
إرسال تعليق