ആർഎസ്എസിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ കേന്ദ്ര സർക്കാർ. നൂറാം വാർഷിക ത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും.വാർഷിക ദിനത്തോട് അനുബന്ധിച്ച പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇന്ന് നടന്ന മൻ കി ബാത്തിൽ ആർഎസിഎസിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.ആർഎസ്എസ് സ്ഥാപിതമായി നൂറാം വർഷം ആയി. ആശയ ഐക്യത്തിനായി രൂപീകരിച്ച സംഘടനയാണ് ആർഎസ്എസ്. നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞ വച്ചവരാണ് ദശലക്ഷകണക്കിന് സ്വയം സേവകർ. ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് സ്വയം സേവകർ. രാജ്യം ആദ്യമെന്നാണ് സ്വയം സേവകരുടെ ആപ്തവാക്യമെന്നും പ്രധനമന്ത്രി വ്യക്തമാക്കി.സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ശുചിത്വം നമ്മുടെ ഉത്തരവാദിത്തമാണ്. സ്വയംപര്യാപ്ത ഭാരതം സാധ്യമാവുക സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിലൂടെ മാത്രമെന്നും അദ്ദേഹം പറഞ്ഞു. കരൂർ ദുരന്തത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാകും ധനസഹായം ലഭ്യമാക്കുക.
إرسال تعليق