പ്രസവാനന്തരം 22 കാരി മരിച്ചു; കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം


കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരവസ്ഥയിലായ ജാരിയത്ത് എന്ന 22കാരി മരിച്ച സംഭവത്തിലാണ് കുടുംബാംഗങ്ങൾ പരാതിയുമായെത്തിയത്. 
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 14 നാണ് യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാൽ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നു വർഷം മുൻപ് സാധാരണ പ്രസവം നടന്ന യുവതിക്ക്. ഇപ്പോൾ സിസേറിയൽ നടത്തി എന്നും അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവതിമരിക്കാൻ കാരണമെന്നും കുടുംബം പറയുന്നു.അനസ്തേഷ്യ ഡോക്ടർ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടിയെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടൻ്റ് ഡോ.അൽഫോൺസ്  പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.



Post a Comment

أحدث أقدم

AD01