ഏൽ ഡി എഫ് കൂളിചെമ്പ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം.

 


ഇരിട്ടി നഗരസഭ വാർഡ് 9 കൂളിച്ചെമ്പ്ര ഏൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി ഉൽഘാടനം ചെയ്തു. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഡോ ജി ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസ്സൈൻ, സിപിഎം ഇരിട്ടി ലോക്കൽ സെക്രട്ടറി വി കെ മനോഹരൻ, എൻ സി പി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ മുഹമ്മദലി, വാർഡ് കൗൺസിലർ ഫസീല ടി കെ, ഏൽ ഡി എഫ് വാർഡ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ റാഫി എന്നിവർ സംസാരിച്ചു. തുടർന്ന് വാർഡ് വികസന ശില്പശാല അരങ്ങേറി.



Post a Comment

أحدث أقدم

AD01