കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം തിറയുത്സവം നാളെയും മറ്റന്നാളും നടത്തുന്നു



കൊളച്ചേരി: ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ തെയ്യം തിറയുത്സവം 26, 27 തീയതികളിൽ നടത്തും. പുത്തരി അടിയന്തിരവും ഉണ്ടാകും. 26-ന് രാവിലെ പത്തിന് പാലും അരിയും കയറ്റൽ. വൈകിട്ട് അഞ്ചിന് ഇളങ്കോലം, രാത്രി ഏഴിന് വിഷകണ്ഠൻ, ഗുളികൻ വെള്ളാട്ടം, തുടർന്ന് എള്ളെടുത്ത് ഭഗവതിയുടെ കലശം. 27-ന് പുലർച്ചെ ഗുളികൻ തിറ. പുലർച്ചെ 5-ന് വിഷകണ്ഠൻ തെയ്യം പുറപ്പാട്. തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലി വിളിയും. രാവിലെ 10-ന് കരുമാരത്തില്ലത്തേക്ക് എഴുന്നള്ളത്ത്. 11 മണിക്ക് എള്ളെടുത്ത് ഭഗവതി. പകൽ രണ്ടിന് ആറാടിക്കൽ. വൈകുന്നേരം ആറിന് വിഷകണ്ഠന്റെ മുടിയിറക്കൽ. ഏഴിന് ബലികർമം. 26-ന് രാത്രിയും 27-ന് ഉച്ചയ്ക്കും പ്രസാദ സദ്യയുമുണ്ടാകും.










Post a Comment

أحدث أقدم

AD01