കേരള സർവകലാശാല: സ്പെഷ്യൽ സെനറ്റ് യോഗം അവസാനിച്ചു; വിസിക്കെതിരെ ബാനർ ഉയർത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം


കേരള സർവകലാശാല സ്പെഷ്യൽ സെനറ്റ് യോഗത്തിൽ പ്രതിഷേധം അറിയിച്ച് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. സെനറ്റ് യോഗത്തിൽ വി സിക്കെതിരെ ബാനർ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇടത് അംഗം പ്രവീൺ ജി പണിക്കർ വിസിക്കെതിരെ പോയന്റ് ഓഫ് ഓർഡർ ഉന്നയിച്ചു.

ഇന്ന് രാവിലെ 11 മണിക്കാണ് സെനറ്റ് യോഗം ആരംഭിച്ചത്. ചട്ട ലംഘനം ഒഴിവാക്കാനാണ് വി സി ഇന്ന് സ്പെഷ്യൽ സെനറ്റ് വിളിച്ചത്. നവംബർ ഒന്നിനാണ് ആദ്യം സെനറ്റ് യോഗം വിളിച്ചത്. നാലു മാസത്തിൽ ഒരിക്കലാണ് സെനറ്റ് യോഗം ചേരേണ്ടത്. എന്നാൽ, നാല് മാസത്തെ പരിധി ക‍ഴിഞ്ഞാണ് നവംബർ ഒന്നിന് വി സി യോഗം വിളിച്ചത്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോ‍ഴാണ് സ്പെഷ്യൽ സെനറ്റ് യോഗം വിളിച്ചത്.



Post a Comment

أحدث أقدم

AD01