പി എം ശ്രീ പദ്ധതി: ‘എല്‍ഡിഎഫ് തീരുമാനമെടുക്കും, ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല’; എംഎ ബേബി


പി എം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ ഡി എഫ് തീരുമാനമെടുക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. സിപിഐയെ അവഗണിക്കില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല. നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നത്. സംസ്ഥാനങ്ങളെ വരുതിയിൽ വരുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ധനകാര്യ കമ്മീഷനെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സാമ്പത്തികമായി മുറുക്കുകയാണ് കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനത്തിൻ്റെ നിർദ്ദേശങ്ങൾ
അനുസരിച്ച് മാറ്റം വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. എല്‍ ഡി എഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ്റെ ശബരിമല സ്ത്രീ പ്രവേശനം പരാമർശത്തിനെതിരെയും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ പാടില്ല. കേരളം മതസൗഹാർദ സാമുദായിക നാടാണ്. ഏതെങ്കിലും പാർട്ടിയെ താഴ്ത്തിക്കെട്ടാൻ വേണ്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതെന്ന് എം എ ബേബി പറഞ്ഞു.



Post a Comment

أحدث أقدم

AD01