ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കേരളം രാജ്യത്തിനു മുന്നിൽ മാതൃകയാകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വിഷൻ 2031 ന്റെ ഭാഗമായുള്ള ഐ ടി സെമിനാർ ‘റികോഡ് കേരള 2025’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആകെ 300 സ്റ്റാർട്ടപ്പുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സർക്കാർ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയതിന്റെ ഭാഗമായി 300 സ്റ്റാർട്ടപ്പ് എന്നത് 6500 സ്റ്റാർട്ടപ്പായി മാറി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം നിലനിൽക്കുന്ന സ്ംസ്ഥാനമായി കേരളം മാറി. സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതായി’. മുഖ്യമന്ത്രി പറഞ്ഞു.
‘ഐ ടി വ്യവസായത്തിലും വലിയ മുന്നേറ്റം സംസ്ഥാനത്ത് ദൃശ്യമായി. 1 ലക്ഷം കോടിയുടെ ഐടി കയറ്റുമതി ഈ രംഗത്ത് ഉണ്ടായി. അടിസ്ഥാന സൗകര്യ വികസന രംഗത്തും വലിയ കുതിപ്പ് ഉണ്ടായി. ഐടി പാർക്കുകളിൽ ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 66000 തൊഴിലവസരങ്ങൾ ഉണ്ടായി. നിരവധി ആഗോള കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു’. മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഇൻഫോപാർക്കിൻ്റെ പ്രീമിയം കോ വർക്കിംഗ് സ്പേസ് ‘ഐ ബൈ ഇൻഫോപാർക്ക് ‘ ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
.jpg)



إرسال تعليق