വർഗീയ സംഘടനയായ എസ് ഡി പി ഐ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ലീഗ് പ്രവർത്തകർ പണം വാങ്ങി വോട്ട് മറിച്ചതായി ഹരിത വനിതാ നേതാവ്. ഹരിതാ സംസ്ഥാന ഭാരവാഹി അഫ്ഷില ഷഫീഖാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനക്ക് പിന്നാലെ ലീഗ് നേതൃത്വത്തിനിടയിലും അണികൾക്കിടയിലും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് വടകര മുൻസിപ്പാലിറ്റിയിലും അഴിയൂർ ഗ്രാമപഞ്ചായത്തിലും മുസ്ലിംലീഗിനെ തോൽപ്പിച്ച് എസ്ഡിപിഐ ചില വാർഡുകളിൽ സീറ്റ് പിടിച്ചെടുത്തിരുന്നു. ഇതാണ് ഹരിത സംസ്ഥാന ഭാരവാഹിയെ ചൊടിപ്പിച്ചത്. അഴിയൂരിലും വടകരയിലും തീരദേശവാസികളായ മുസ്ലിം ലീഗുകാർ രണ്ടായിരം രൂപ വാങ്ങി വോട്ട് ചെയ്ത് എസ്ഡിപിഐയെ വിജയിപ്പിച്ചെന്നാണ് ഹരിത സംസ്ഥാന സെക്രട്ടറി അഫ്ഷില ഷഫീഖ് പറഞ്ഞത്.ഹരിതാ നേതാവിൻ്റെ പ്രസംഗം ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര താഴെങ്ങാടിയിൽ ലീഗിൻ്റെ കുടുംബസംഗമത്തിനിടെയാണ് അഫ്ഷീല തൻ്റെ വിവാദപ്രസംഗം നടത്തിയത്.
എസ് ഡി പി ഐ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ലീഗ് പ്രവർത്തകർ പണം വാങ്ങി വോട്ട് മറിച്ചു’: വിവാദ പ്രസ്താവനയുമായി ഹരിത വനിതാ നേതാവ്
WE ONE KERALA
0
إرسال تعليق