കണ്ണൂർ : സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഡിസിസി ഹാളിൽ നടന്നു.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഖജാൻജിയായി നിയമിതനായ സംസ്ക്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ പയ്യന്നൂർ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പിന്റെ പെയിൻ്റിംഗ് ആണ് ഉപഹാരം നൽകിയത്. സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.സംസ്ക്കാരസാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത്, ഡോ.വി.എ അഗസ്റ്റിൻ, ടി.പി രാജീവൻ,കെ.വിജയൻ, കെ.വി ജേക്കബ്, അനീഷ് മേനോൻ, കെ.പി വിനോദൻ, പ്രസീൽബാബു, രാജീവൻ പി , ദീപ പി.വി പ്രസംഗിച്ചു. നവംബറിൽ നടക്കുന്ന സാംസ്കാരിക സദസ്സിൽ ആയിരം പേരെ പങ്കെടുപ്പിക്കും.
.jpg)




إرسال تعليق