കലൂർ സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പോരായ്മയുണ്ടെന്നും സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എന്നാൽ കലൂർ സ്റ്റേഡിയം നവീകരണ കരാറിൽ അവ്യക്തതയില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഡിയത്തിലെ പരിശോധനകളിൽ പോരായ്മകൾ കണ്ടെത്തിയിരുന്നു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അതിനു ശേഷം ഫിഫയുടെ അനുമതി ലഭിച്ചാൽ അർജൻ്റീനയുടെ കളി നടക്കുമെന്നും മന്ത്രി പറഞ്ഞു.
മെസി ഉൾപ്പെടുമെന്ന അർജന്റീന ടീം കൊച്ചിയിൽ കളിക്കാനെത്തുന്നതിൻ്റെ ഭാഗമായി ടീമിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഓഫീസര്‍ വന്ന് സ്റ്റേഡിയത്തിൽ പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തിലെ പോരായ്മകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നതായി മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു.
സ്റ്റേഡിയം നവീകരണത്തിൻ്റെ കാലതാമസം മൂലം കളി മാറ്റിവയ്ക്കേണ്ടി വന്നു എന്ന് ജിസിഡിഎ അറിയിച്ചിരുന്നു. പെട്ടന്ന് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്തുമെന്നും മന്ത്രി പറഞ്ഞു.
.jpg)



إرسال تعليق