നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം കേരള നിയമസഭാ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.




 നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം 27 /10 /2025 ന് രാവിലെ 11മണിക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ അധ്യക്ഷൻ ആകും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെൻറ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ വി ഫിലോമിന പ്രകാശനം ചെയ്യും. നഗരസഭയുടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.4 കോടിയുടെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടം പണി 2024 ജനുവരിയിലാണ് പണി തുടങ്ങിയത്. പുതിയ കെട്ടിടത്തിൽ 6 ക്ലാസ് മുറികൾ പ്രവർത്തിക്കും..

3 നിലകളിലേക്കും ലിഫ്റ്റ്‌ സൗകര്യം ഉണ്ട്.

പ്രിൻസിപ്പലുടെ മുറി, സ്റ്റാഫ് റൂം എന്നിവ താഴെ നിലയിൽ ഉണ്ട്. 3ാമത്തെ നിലയിൽ ലൈബ്രറിയും, എൻ.എസ്. ഹാളും ഉണ്ട്. പഴയ കെട്ടിടം പൊളിച്ച് നിരപ്പാക്കാൻ 1.25 ലക്ഷം പിടി എ ചെലവിട്ടു. കൗൺസിലർ വി.സി.രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് കെ.ഭാസ്കരൻ, പ്രിൻസിപ്പൽ ബോബി മാത്യൂ, പ്രധാന അധ്യാപിക പി.എൻ. ഗീത എന്നിവർ അറിയിച്ചു. കഴിഞ്ഞ വർഷം 1 കോടി ചെലവിട്ട് കിഫ് ബി കെട്ടിടം പണിതിട്ടുണ്ട്. 1957 ൽ സ്ഥാപിച്ചു. 1000 കുട്ടികൾ പഠിക്കുന്നുണ്ട്.



Post a Comment

أحدث أقدم

AD01