സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ വേഗറാണി ദേവപ്രിയക്ക് സിപിഐഎം വീട് വെച്ച് നല്‍കും. ഇടുക്കി കാല്‍വരിമൗണ്ട് സ്വദേശിയാണ് ദേവപ്രിയ ഷിബു. 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയാണ് ദേവപ്രിയ സ്വര്‍ണം നേടിയത്. നാടിന് അഭിമാനമായി മാറിയ ദേവപ്രിയക്ക് വീട് വെച്ച് നല്‍കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് പറഞ്ഞത്. കാല്‍വരിമൗണ്ട് പാലത്തുംതറക്കല്‍ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ.ഇന്ന് വൈകീട്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 100 മീറ്റര്‍ 12.69 സെക്കന്‍ഡിലാണ് ദേവപ്രിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. അതേസമയം ഇന്നലെ നടന്ന ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമത് എത്തിയത് ആലപ്പുഴ ചാരമംഗലം ഗവണ്‍മെന്റ് ഡിവിഎച്ച്എസ്എസിലെ അതുല്‍ ടി എം ആണ്. 37 വര്‍ഷത്തെ മീറ്റ് റെക്കോര്‍ഡ് തിരുത്തിയാണ് അതുല്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.
.jpg)




إرسال تعليق