കൊട്ടിയൂർ : അമ്പയത്തോട് തീപ്പരി കുന്നേൽ ഇന്ന് പുലർച്ചെ നടന്ന കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്. വേങ്ങാട് സ്വദേശി മുബഷിറും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടത്തിൽ പെട്ടത്.റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് പതിക്കാതിരിന്നത് വള്ളിയിൽ തട്ടി നിന്നത് കൊണ്ട് മാത്രമാണ് കുടുംബം രക്ഷപ്പെട്ടത്. .പരിക്കേറ്റവരെ നാട്ടുകാർ ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിലെത്തിച്ചു.
إرسال تعليق