ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി


ഇരിട്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൻറെ ഭാഗമായി ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആറളം പഞ്ചായത്തിൽ അതീവ ഗുരുതരമായ ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടത്തിയിട്ടുള്ളതായി യു ഡി എഫ് ആരോപിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്‌തു. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഭരണകക്ഷിക്ക് അനുകൂലമായി പല വാർഡിൽ നിന്നും കൂട്ടത്തോടെ വോട്ടുകൾ മാറ്റി അതിർത്തിക്ക് പുറത്തുനിന്നുള്ള വാർഡുകളിലേക്ക് കൂട്ടി ചേർത്തിരിക്കുകയാണ്. പല വാർഡുകളിൽ നിന്നും യു ഡി എഫ് വോട്ടർമാരെ കൂട്ടത്തോടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു‌മാണ് ക്രമക്കേട് നടത്തിയിരിക്കുന്നത് . ഇടവേലി വാർഡിൻറെ പരിധിയിൽ സ്ഥിരതാമസക്കാരായ 96 യു ഡി എഫ് വോട്ടർമാരെ പട്ടികയിൽനിന്നും ഒഴിവാക്കി ഇതേ വാർഡിൻറെ അതിർത്തിക്ക് പുറത്തുള്ള മറ്റ് വാർഡുകളിൽ നിന്നുമായി 43 എൽ ഡി എഫ് വോട്ടർമാരെ അനധികൃതമായി കൂട്ടിച്ചേർത്തിരിക്കുന്നു. സമാനമായി അമ്പലക്കണ്ടി വാർഡിലെ 52 വോട്ടർമാരെ പട്ടികയിൽ നിന്നും മാറ്റി വെളിയിൽനിന്നുള്ള 10 വോട്ടർമാരെ കൂട്ടിച്ചേർത്തിരിക്കുന്നു. ആക്കെ 988 വോട്ടർമാരുള്ള വിയറ്റനാം വാർഡിൻറെ പരിധിക്കുള്ളിൽ നിന്നും 159 യു ഡി എഫ് വോട്ടർമാരെ 1780 വോട്ടർമാരുള്ള ചതിരൂർ വാർഡിലേക്ക് മാറ്റിയിരിക്കുന്നു. എടൂർ ഒന്നാം വാർഡിൽ നിന്നും സി എം സി കോൺവെൻറിലെ 22 സിസ്റ്റേഴ്സ‌ിൻറെ വോട്ടുകൾ അന്യായമായി നീക്കം ചെയ്‌തതായും യു ഡി എഫ് ആരോപിക്കുന്നു.

മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്‌തു. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു കെ. വേലായുധൻ ,വി.ടി.തോമസ്,ജയ്‌സൺ കാരക്കാട്, മാമു ഹാജി, കെ വി ബഷീർ, സാജു യോമസ്, ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, രജിത മാവില, ലില്ലി മുരിയം കരി, അമൽ മാത്യു, കെ എം പീറ്റർ, കെ എൻ സോമൻ, ശോഭ വി, ടി .റസാക്ക്, സഹീർ മാസ്റ്റർ, ജെയ്‌സൻ വേബേനി തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

أحدث أقدم

AD01