ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ഭൂമി കുംഭകോണ പരാതിയില്‍ മറുപടി പറയാതെ സംസ്ഥാന നേതൃത്വവും അധ്യക്ഷനും. കോടികളുടെ ഭൂമി തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്ക് മുഖം തരാതെ ഒഴിഞ്ഞു മാറുകയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിവാദങ്ങള്‍ക്ക് മറുപടി പറയാതെ രാജീവ് ഇന്ന് ദില്ലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മുഴുവന്‍ പരിപാടികളും റദ്ദാക്കി തിടുക്കപ്പെട്ട് തിരുവനന്തപുരത്തെത്തിയ അധ്യക്ഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ അടിയന്തര യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. തനിക്കെതിരെയുള്ള പടയൊരുക്കം നേതൃത്വത്തിനകത്ത് നിന്ന് തന്നെയാണെന്നാണ് അധ്യക്ഷന്റെ സംശയം. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുഴുവന്‍ സ്റ്റാഫുകളുടെ ഫോണും അധ്യക്ഷന്‍ പരിശോധിച്ചുവെന്നും ആരോപണമുണ്ട്.
.jpg)




إرسال تعليق