കാന്താര: ചാപ്റ്റർ വണ്‍ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുന്നതിനിടെ മനസ്സ് തുറന്ന് നടനും ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ജയറാം. പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ജയറാം, ചിത്രത്തിൻ്റെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ പ്രതിബദ്ധതയെയും ആത്മാർത്ഥതയെയും കുറിച്ച് പ്രശംസിച്ചു.
” കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ മനുഷ്യൻ (ഋഷഭ്) ഉറങ്ങിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തോടൊപ്പം കുന്തപുരയിലേക്ക് മാറിയാണ് ചിത്രം ഷൂട്ട് ചെയ്തത്. അഭിനയവും സംവിധാനവും അയാള്‍ക്ക് ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടിവന്നു. അതിനിടെ കളരിപ്പയറ്റിൽ പരിശീലനം നേടി. ജിം പ്രവർത്തനങ്ങളും അയാള്‍ ചെയ്തു. ഇന്ന് ചിത്രം ഇത്രയും വലിയ നിലയിലെത്തിയതിന് കാരണം അദ്ദേഹം നടത്തിയ ഹോം വര്‍ക്ക് കൊണ്ടാണ്. ഋഷഭില്‍ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.”
ജയറാം, കാന്താര ചാപ്റ്റര്‍ വണ്ണില്‍ രാജശേഖര രാജാവ് എന്ന കഥാപാത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും തൻ്റെ മനസ്സ് തുറന്നു.
“ഞാൻ കാന്താരയുടെ ആദ്യ ഭാഗത്തിൻ്റെ വലിയൊരു ഫാനാണ്. ഋഷഭ് എന്നെ വിളിച്ചപ്പോള്‍, താൻ കാസർകോട് ഉണ്ടായിരുന്നതിനെക്കുറിച്ച് സംസാരിച്ചു. മോഹൻലാൽ, മമ്മൂട്ടി, എന്നിവരുടെ സിനിമ കണ്ടു കൊണ്ട് കാസര്‍കോട് സമയം ചെലഴിച്ചതിനെക്കുറിച്ച് ഋഷഭ് എന്നോട് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഈ വേഷത്തിന് തെരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ ആ കഥാപാത്രത്തിൻ്റെ ഓരോ പ്രത്യേകതകളും വിശദമായി വിശദീകരിച്ചു. ആദ്യം ഞാൻ ഇത്ര വലിയ വേഷമാണ് എനിക്ക് നല്‍കിയതെന്ന് കരുതിയില്ല. എന്നാൽ ചിത്രത്തിൽ ഋഷഭിൻ്റെ കഥാപാത്രത്തെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്.” നടൻ ജയറാം പറഞ്ഞു.
إرسال تعليق