തൊട്ടാൽ കൈ പൊള്ളുന്ന വിലയിൽ തന്നെയാണ് ഇന്നും സ്വർണവില നിൽക്കുന്നത്. ഇന്നും മലയാളികളെ ആശങ്കയിലാഴ്ത്തി തന്നെയാണ് സ്വർണവില. ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ കുത്തനെ കൂടിയ അതേ വിരക്കിൽ തന്നെയാണ് ഇന്നും സ്വർണവില. ഒരു ഗ്രം സ്വര്‍ണത്തിന് വില 10,945 രൂപയാണ് ഇന്ന് നൽകേണ്ടത്. ഒരു പവന് 640 രൂപയാണ് ഇന്നലെ മാത്രം കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,560 രൂപയിലുമെത്തി.
സ്വർണവില ഇങ്ങനെ കൂടിക്കൊണ്ടിരുന്നാൽ അത് ബാധിക്കുന്നത് കല്ല്യാണ പാര്‍ട്ടികളെ തന്നെയാണ്. ഇപ്പോള്‍ സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഇങ്ങനെപോയാല്‍ സ്വര്‍ണവില മാത്രം ഒരുലക്ഷത്തിന് മുകളില്‍ പോകാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 രൂപയായിരുന്നു. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു സ്വര്‍ണത്തിന്റെ മുന്നേറ്റം. എന്നാല്‍ ഡോളര്‍ വിലയില്‍ പിന്നീട് ഇടിവ് സംഭവിച്ചെങ്കിലും യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത് സ്വര്‍ണത്തിന് വീണ്ടും കരുത്തേകി.
പ്രവര്‍ത്തന ഫണ്ടുമായി ബന്ധപ്പെട്ട ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസിലെ അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയായിരുന്നു. ഇതേസ്ഥിതി വരും ആഴ്ചയിലും തുടരുകയാണെങ്കില്‍ ഡോളറിനും ബോണ്ടിനുമെല്ലാം ഇത് തിരിച്ചടി സൃഷ്ടിക്കും. ആ ആഘാതം സ്വര്‍ണവിലയിലും പ്രതിഫലിക്കും.
إرسال تعليق