ആറളംഫാം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രനടത്തി.


ഇരിട്ടി: ആറളം ഫാം പുനരുധിവാസ മേഖലയിലെ ആന മതിൽ നിർമ്മാണം വൈകിക്കുന്ന സർക്കാർ നടപടിക്കും ,ഗ്രാമ പഞ്ചായത്തിന്റെ അവഗണനക്കെതിരെയും, ആറളംഫാം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രനടത്തി. പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ജാഥാ ലീഡർ ഡിസിസി സെക്രട്ടറി കെ വേലായുധന് കൈമാറി  ഉദ്ഘാടനം ചെയ്തു. കെ.എം. സോമൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ടി. തോമസ്, സാജു യോമസ്, കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, വി. ശോഭ, ഷിജി നടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വളയൻചാലിൽ നടന്ന സമാപന സമ്മേളനം കെപിസിസി  മെമ്പർ ലിസി ജോസഫ്  ഉദ്ഘാടനം നിർവഹിച്ചു.




Post a Comment

أحدث أقدم

AD01