ഹിജാബ് കേസിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സ്കൂൾ മാനേജ്മെൻ്റിന് തെറ്റ് സംഭവിച്ചുവെന്നും കുട്ടിയെ പുറത്തു നിർത്തിയ നടപടി ചട്ടവിരുദ്ധമാണെന്നുമുള്ള ഡി ഡി ഇ യുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ കക്ഷി ചേരുന്നതിന് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയും ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.
ശിരോവസ്ത്രം ധരിച്ച് കുട്ടിയെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പ്രിൻസിപ്പലിൻ്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാത്രമല്ല ഹർജി പരിഗണിക്കവെ മാനേജ്മെൻ്റിൻ്റെ വാദങ്ങളെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്നൊന്ന് ഇല്ലെന്നും എല്ലാം വിദ്യാർത്ഥികൾ മാത്രമാണ് എന്നും മാനേജ്മെൻ്റിനെ ഹൈക്കോടതി അന്ന് ഓർമ്മിപ്പിച്ചു.
.jpg)



إرسال تعليق