ചാലോട്: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാലോടിലെ വ്യാപാരി മരിച്ചു. ചെറുകുഞ്ഞിക്കരി പൂങ്കാവനത്തിൽ കെ കെ അരവിന്ദാക്ഷൻ(63) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിന് മുന്നിൽ വെച്ച് കാറിടിക്കുകയായിരുന്നു. അമിത വേഗതയിൽ ചാലോട് ഭാഗത്ത് നിന്ന് വന്ന കാർ അരവിന്ദക്ഷനെ ഇടിച്ച ശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. കാർ പിന്നീട് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അരവിന്ദാക്ഷൻ ഇന്ന് വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു. കോൺഗ്രസ് കീഴല്ലൂർ മണ്ഡലം സെക്രട്ടറി,ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡണ്ട്, ചാലോട് മർച്ചന്റ് വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടർ, ചാലോട് ശ്രീനാരായണ ഗുരു വായനശാല വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സനിത. മക്കൾ: ഗോപിക ( മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), അമൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ലോഹിതാക്ഷൻ. ചാലോട് വ്യാപാരഭവൻ പരിസരത്ത് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചാലോട്ടെ കുടുംബ ശ്മശാനത്തിൽ വൈകുന്നേരം 3 മണിക്ക് നടക്കും
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചാലോടിലെ വ്യാപാരി മരിച്ചു
WE ONE KERALA
0
.jpg)




إرسال تعليق