സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800 രൂപയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് സ്വർണവില 90,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയും ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൊന്നിന്‍റെ വില സർവകാല റെക്കോഡിട്ടിരുന്നു. അന്ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു വില. സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്.
നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.
.jpg)




إرسال تعليق