വിളമന: സെന്റ് ജൂഡ്‌സ് ദേവാലയത്തിൽ വിശുദ്ധ യൂദാതദേവൂസിൻറെ തിരുനാളും ജപമാലയജ്‌ഞവും തുടങ്ങി. 28ന് സമാപിക്കും. വികാരി ഫാ. ജോസഫ് കൊളുത്താപ്പള്ളി കൊടി ഉയർത്തി. തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 5.30ന് ആരാധന, ജപമാല, നൊവേന, കുർബാന എന്നിവ ഉണ്ടാകും. 26ന് രാവിലെ 8നും വൈകിട്ട് 4നും തിരുക്കർമങ്ങൾ. തിരുനാൾ ദിവസങ്ങളിലെ തിരുക്കർമങ്ങളിൽ യഥാക്രമം ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് പുഞ്ചത്തറപ്പേൽ, ഫാ. ജോസഫ് കുളത്തറ, ഫാ. ഏലിയാസ് എടുക്കുന്നേൽ, ഫാ. വർഗീസ് മണ്ണാപറമ്പിൽ, തലശ്ശേരി അതിരൂപതാ പ്രൊകുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റം, ജുഡിഷ്യൽ വികാരി ഫാ. ഡോ. ജോസ് വെട്ടിക്കൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
.jpg)



إرسال تعليق