കട്‌ലറ്റുകളില്‍ ഇത് തന്നെ മുന്നില്‍, ഇതാ ഒരു വെറൈറ്റി ഐറ്റം, അതും ഞൊടിയിടയില്‍ തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി മട്ടന്‍ കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
മട്ടന്‍ – 350 ഗ്രാം
ഉരുളക്കിഴങ്ങ് – 1
സവാള – 2
ഇഞ്ചി – 1 കഷണം
മല്ലിയില – 50 ഗ്രാം
പച്ചമുളക് – 3
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകു പൊടി – 1/2 ടീസ്പൂണ്‍
മുട്ട – 1
റൊട്ടി – 3
റൊട്ടിപ്പൊടി – 1/2 കപ്പ്
എണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഇറച്ചി കഴുകി വൃത്തിയാക്കുക. ശേഷം അത് ചെറുതായി അരിയുക. ശേഷം അല്‍പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക. ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി വേവിച്ച് പൊടിച്ച് മാറ്റുക. ഇഞ്ചി, സവാള, മല്ലിയില, പച്ചമുളക് എന്നിവ ചെറുതായി അരിയുക. എണ്ണ ചൂടാക്കി കുരുമുളകുപൊടിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റണം. ശേഷം അവ വാങ്ങിവെക്കുക. അതിലേക്ക് ഇറച്ചിയും ഉരുളക്കിഴങ്ങും ചേര്‍ക്കുക. നനച്ച റൊട്ടികളും ചേര്‍ത്ത് അവയെ ഉരുളകളാക്കുക. മുട്ട പതപ്പിച്ച് അതിലേക്ക് ഉരുളകള്‍ മുക്കി റൊട്ടിപ്പൊടിയിലും മുക്കിയെടുക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
إرسال تعليق