മലയാള സിനിമാ ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി, വിനായകൻ ചിത്രം കളങ്കാവലിന്റെ ഏറ്റവും പുതിയ അപ്ഡേഷന്റെ ആവേശത്തിലാണ് ആരാധകർ. ഇതിന് മുൻപ് പുറത്ത് വന്ന പടത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികളെ ഹരം കൊള്ളിച്ചാണ് കടന്നുപോയത്. ദാ ഇപ്പോൾ കളങ്കാവലിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ലഭിച്ചിരിക്കുന്നതോ യു എ 16+ സർട്ടിഫിക്കറ്റും. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് മമ്മൂട്ടി കമ്പനി ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. എല്ലാ തവണത്തേയും പോലും മമ്മൂട്ടി ചിത്രത്തിന്റെ ഈ പോസ്റ്ററും കിടിലമാണെന്ന് ആരാധകർ ആഭിപ്രായപ്പെട്ടു.
പോസ്റ്ററിന് താഴെ ധാരാളം കമന്റുകളാണ് എത്തുന്നത്. ‘ഇറക്കി വിട് മമ്മൂക്ക, കട്ട വെയ്റ്റിങ് ഫോർ ഫയർ’ അങ്ങനെ നീളുന്നു കമന്റുകൾ. വളരെ നിഗൂഢത ഒളിപ്പിച്ച ഒരു പോസ്റ്ററാണ് ഇതെന്നും ആരാധകർ പറയുന്നു. പ്രശംസയ്ക്ക് ഒപ്പം എന്നാണെന്ന് റീലീസെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ലങ്കിലും ചിത്രം നവംബർ 27 ന് പുറത്തിറങ്ങും എന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം പുറത്തുവന്ന സിനിമയുടെ ടീസറിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആ ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കഥയാണ് കളങ്കാവിലിന്റേതെന്ന് സംവിധായകൻ ജിതിൻ കെ ജോസ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് കളങ്കാവൽ. ഒരു ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ സിനിമ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ‘കളങ്കാവൽ’, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
.jpg)




إرسال تعليق